Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attacker Killed

America

യുഎ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​​വയ്പ്പ്: അ​ക്ര​മിയെ വിദ്യാർഥികൾ കൊലപെടുത്തി​

വ​ർ​ജീ​നി​യ:​അ​മേ​രി​ക്ക​യി​ലെ വ​ർ​ജീ​നി​യ​യി​ലു​ള്ള ഓ​ൾ​ഡ് ഡൊ​മി​നി​യ​ൻ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ട​ന്ന വെ​ടി​വയ്പ്പി​ൽ അ​ധ്യാ​പ​ക​ൻ കൊ​ല്ല​പ്പെ​ട്ടു. വി​ദ്യാ​ർ​ഥിക​ൾ ചേ​ർ​ന്ന് കീ​ഴ്പ്പെ​ടു​ത്തി​യ അ​ക്ര​മി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ കൊ​ല്ല​പ്പെ​ട്ടു. ഈ ​ആ​ക്ര​മ​ണ​ത്തെ ഒ​രു ഭീ​ക​രാ​ക്ര​മ​ണ​മാ​യാ​ണ് എ​ഫ്ബിഐ (FBI) ക​ണ​ക്കാ​ക്കു​ന്ന​ത്.

റി​ട്ട​യ​ർ​ഡ് ആ​ർ​മി ഓ​ഫീ​സ​റും ഇ​ൻ​സ്ട്ര​ക്ട​റു​മാ​യ ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ ബ്രാ​ൻ​ഡ​ൻ ഷാ ​അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.  ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മു​ഹ​മ്മ​ദ് ബൈ​ല​ർ ജ​ല്ലോ (36) എ​ന്ന​യാ​ളാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. ഇ​യാ​ൾ മു​ൻ​പ് വ​ർ​ജീ​നി​യ നാ​ഷ​ണ​ൽ ഗാ​ർ​ഡി​ൽ അം​ഗ​മാ​യി​രു​ന്നു.

ഐ​സി​സി​ന് സ​ഹാ​യം ന​ൽ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ 2016-ൽ ​ഇ​യാ​ൾ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. 11 വ​ർ​ഷ​ത്തെ ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് 2024 ഡി​സം​ബ​റി​ലാ​ണ് ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്.

ക്ലാ​സ് മു​റി​യി​ൽ ക​യ​റി 'അ​ല്ലാ​ഹു അ​ക്ബ​ർ' എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ട് വെ​ടി​യു​തി​ർ​ത്ത ജ​ല്ലോ​യെ ഒ​രു കൂ​ട്ടം ധീ​ര​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ക​യും കീ​ഴ​ട​ക്കു​ക​യും ചെ​യ്തു. ഈ ​പോ​രാ​ട്ട​ത്തി​നി​ട​യി​ലാ​ണ് അ​ക്ര​മി കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് എ​ഫ്.​ബി.​ഐ സ്ഥി​രീ​ക​രി​ച്ചു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ക്ലാ​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up